സാധാരണക്കാരെ സഹായിക്കലാണ് സർക്കാർ ലക്ഷ്യം : മന്ത്രി കെ. രാജൻ

09:45 PM Dec 23, 2024 | Neha Nair

തൃശ്ശൂർ: സർക്കാർ തീരുമാനങ്ങളുടെ കാതൽ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങൾ സാധാരണക്കാർക്ക്  പ്രാപ്യമാക്കുകയും  ചെയ്യുകയുമാണ് അദാലത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടൽ പുറമ്പോക്കിലെ കടലിൻ്റെ ഉയർന്ന തിരമാലയിൽ നിന്നും 3.017 മീറ്ററിന് അകത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കാൻ നിയമ തടസ്സമുണ്ട്. എന്നാൽ അതിനു പുറത്തുള്ള ഭൂമിക്ക് പട്ടയം കൊടുക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ 30 വർഷമായി പട്ടയം കൊടുക്കാൻ പറ്റാത്ത 1902 നഗറുകളിലെ ഇരുപത്തിയെട്ടായിരത്തിലധികം ആളുകളെ 2025 ൽത്തന്നെ ഭൂമിയുടെ ഉടമകളാക്കാൻ കഴിയുന്നവിധത്തലുള്ള ചട്ടഭേദഗതിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നേതൃത്വം നൽകുകയാണെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ സഹായിക്കലാണ് സർക്കാർ ലക്ഷ്യം. അതിന് നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുതെന്നും മന്ത്രി പറഞ്ഞു.

Trending :