+

സർക്കാർ ജീവനക്കാരുടെ സ്വത്തുക്കളും കടബാധ്യതകളും വ്യക്തിഗത വിവരമല്ല : മദ്രാസ് ഹൈകോടതി

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്തു​ക്ക​ളും ക​ട​ബാ​ധ്യ​ത​ക​ളും വ്യ​ക്തി​ഗ​ത വി​വ​ര​മ​ല്ലെ​ന്ന് മ​ദ്രാ​സ് ഹൈ​കോ​ട​തി. സ്വ​ത്തു​ക്ക​ളും ക​ട​ബാ​ധ്യ​ത​ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്റെ സ്വ​കാ​ര്യ

ചെ​ന്നൈ : സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്തു​ക്ക​ളും ക​ട​ബാ​ധ്യ​ത​ക​ളും വ്യ​ക്തി​ഗ​ത വി​വ​ര​മ​ല്ലെ​ന്ന് മ​ദ്രാ​സ് ഹൈ​കോ​ട​തി. സ്വ​ത്തു​ക്ക​ളും ക​ട​ബാ​ധ്യ​ത​ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്റെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളാ​ണെ​ന്ന സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ നി​യ​മ ക​മീ​ഷ​ന്റെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഉ​ത്ത​ര​വ്.

കൃ​ഷ്ണ​ഗി​രി ജി​ല്ല ജ​ല​വി​ഭ​വ വ​കു​പ്പി​ൽ അ​സി. എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന കാ​ളി​പ്രി​യ​ന്റെ സ്വ​ത്തു​ക്ക​ളു​ടെ​യും ക​ട ബാ​ധ്യ​ത​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കൃ​ഷ്ണ​ഗി​രി തി​മ്മ​പു​രം ശ്രീ​നി​വാ​സ​ൻ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ എ​ട്ട് പ്ര​കാ​രം ചി​ല വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു​മാ​ണ് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് ശ്രീ​നി​വാ​സ​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യാ​നു​ള്ള മൗ​ലി​കാ​വ​കാ​ശ​മാ​ണ്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ച്ചാ​ലും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ളും ക​ട​വും വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് അ​വ​രെ മാ​റ്റി​നി​ർ​ത്താ​നാ​വി​ല്ലെ​ന്നും ജ​ഡ്ജി സി.​വി. കാ​ർ​ത്തി​കേ​യ​ൻ പ​റ​ഞ്ഞു.

facebook twitter