+

ഭൂ​വു​ട​മ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ-​പു​ന​ര​ധി​വാ​സ നി​യ​മ​പ്ര​കാ​രം നൽകും : മന്ത്രി കെ രാ​ജ​ൻ

ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​വി​ധി മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യം അ​റി​ഞ്ഞ ഒ​ന്നാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. വ​യ​നാ​ട്ടി​ലെ ആ​കാ​ശ​ത്തു​ണ്ടാ​യ ആ​

തി​രു​വ​ന​ന്ത​പു​രം : ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​വി​ധി മ​നു​ഷ്യ​ന്‍റെ ഹൃ​ദ​യം അ​റി​ഞ്ഞ ഒ​ന്നാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. വ​യ​നാ​ട്ടി​ലെ ആ​കാ​ശ​ത്തു​ണ്ടാ​യ ആ​ശ​ങ്ക​യു​ടെ കാ​ർ​മേ​ഘ​മാ​ണ് കോ​ട​തി വി​ധി​യോ​ടെ ഒ​ഴി​ഞ്ഞ​ത്. ഭൂ​വു​ട​മ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ-​പു​ന​ര​ധി​വാ​സ നി​യ​മ​പ്ര​കാ​രം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ച്ചു.

പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് ഒ​രു​വി​ധ വൈ​ക​ലും സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വി​ല്ല. എ​ൽ.​എ.​ആ​ർ.​ആ​ർ നി​യ​മ​പ്ര​കാ​ര​മേ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യൂ. അ​തി​ൽ പ​റ​യു​ന്ന ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക പൂ​ർ​ണ​മാ​യും ന​ൽ​കു​ക​യും വേ​ണം.

നി​ര​വ​ധി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വ​രു​മ്പോ​ഴേ​ക്കും കാ​ല​താ​മ​സം വ​രു​മെ​ന്ന​തി​നാ​ലാ​ണ് ദു​ര​ന്ത​നി​വാ​ര​ണ നി​യ​മം കൂ​ടി ഉ​പ​യോ​ഗി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. മു​ൻ​കൂ​റാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​ത്തു​മ്പോ​ൾ പ​ണം കി​ട്ടാ​തെ വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജോ​ൺ മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭൗ​മ​ശാ​സ്ത്ര പ​ഠ​ന സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ഒ​മ്പ​ത് കേ​ന്ദ്ര​ങ്ങ​ൾ സു​ര​ക്ഷി​ത വാ​സ​യോ​ഗ്യ​മാ​യി ക​ണ്ടെ​ത്തി. ദു​ര​ന്ത​ബാ​ധി​ത​രു​ടെ​യും വ​യ​നാ​ട്ടെ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യ​മ​നു​സ​രി​ച്ച് മേ​പ്പാ​ടി​യോ​ട് ചേ​ർ​ന്ന നെ​ടു​മ്പാ​ല, എ​ൽ​സ്ട്രോ​ൺ എ​സ്റ്റേ​റ്റു​ക​ളാ​ണ് ഇ​തി​നാ​യി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച​ത്.

ശേ​ഷി​ക്കു​ന്ന​വ​രെ എ​ല്ലാം ഒ​രി​ട​ത്ത് താ​മ​സി​പ്പി​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ആ​ഗ്ര​ഹം കൂ​ടി​യാ​ണ് ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ന​ര​ധി​വാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം നേ​ര​ത്തേ ത​ന്നെ ത​ത്വ​ത്തി​ൽ അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

എം.​ടി​യു​ടെ വേ​ർ​പാ​ടി​നെ തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച മ​ന്ത്രി​സ​ഭാ​യോ​ഗം അ​ടു​ത്ത ദി​വ​സം ചേ​ർ​ന്ന് മ​റ്റ്​ തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കും. പു​തു​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ വീ​ട്, ഭൂ​മി സ്പോ​ൺ​സ​ർ​മാ​രു​ടെ യോ​ഗം മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പു​ന​ര​ധി​വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ര​ന്ത​ബാ​ധി​ത​രു​ടെ ആ​ദ്യ പ​ട്ടി​ക ഇ​തി​ന​കം വ​യ​നാ​ട് ക​ല​ക്ട​റും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഉ​ൾ​പ്പെ​ടു​ന്ന ഡി.​ഡി.​എം.​എ പ​രി​ശോ​ധി​ച്ച് പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ൽ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശി​ക്കാ​ൻ 15 പ്ര​വ​ർ​ത്തി​ദി​ന​ങ്ങ​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക​യി​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ ആ​ളു​ക​ൾ മാ​ത്ര​മ​ല്ല, ത​ക​ർ​ന്ന ല​യ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​വ​രും ഉ​ൾ​പ്പെ​ടു​മെ​ന്നും കെ. ​രാ​ജ​ൻ പ​റ​ഞ്ഞു.

facebook twitter