+

കെ സുധാകരന്‍ ഇന്ന് എന്‍എം വിജയന്റെ വീട്ടിലെത്തും

വൈകുന്നേരം നാല് മണിയോടെയാണ് സുധാകരന്റെ സന്ദര്‍ശനം. 

 ജീവനൊടുക്കിയ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് സന്ദര്‍ശിക്കും. വൈകുന്നേരം നാല് മണിയോടെയാണ് സുധാകരന്റെ സന്ദര്‍ശനം. 

കേസില്‍ സിപിഐഎം അധ്യക്ഷന്‍ കെ സുധാകരനെ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുമെന്ന നിലപാടിലാണ് അന്വേഷണസംഘം. ഇതിനിടെയാണ് ഇന്ന് കെ സുധാകരന്‍ എന്‍ എം വിജയന്റെ വീട്ടിലെത്തുന്നത്.

സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ച് എന്‍ എം വിജയന്‍ നേരത്തെ സുധാകരന് കത്തയച്ചിരുന്നു. സുധാകരന്‍ ജില്ലയിലെത്തുന്ന ദിവസവും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മുന്‍ ഡിസിസി ട്രഷറര്‍ കെകെ ഗോപിനാഥന്‍ എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരും. എന്‍ഡി അപ്പച്ചനെ ഇന്നലെ കല്‍പറ്റയിലെ ഡിസിസി ഓഫീസിലെത്തിച്ച് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. വിജയന്റെ ഒപ്പും കൈയ്യക്ഷരവും ഒത്തു നോക്കി ഓഫീസിലെ രേഖകള്‍ പരിശോധന നടത്തിയെന്നാണ് വിവരം.

Trending :
facebook twitter