+

കാളൻ രുചിയോടെ ഉണ്ടാക്കാം

പച്ചക്കായ – 1 (ചതുര കഷ്ണങ്ങൾ ആക്കിയത് ) ചേന – 1/2 കപ്പ് ചതുര കഷ്ണങ്ങൾ മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ കുരുമുളകുപൊടി – 1 ടീസ്പൂൺ

ചേരുവകൾ:

പച്ചക്കായ – 1 (ചതുര കഷ്ണങ്ങൾ ആക്കിയത് )

ചേന – 1/2 കപ്പ് ചതുര കഷ്ണങ്ങൾ

മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

കറിവേപ്പില – 2 തണ്ട്

ഉപ്പ്‌

വെള്ളം – 1 കപ്പ്

വെളിച്ചെണ്ണ

തൈര് – 3 കപ്പ് (പുളിയുള്ളത്)

തേങ്ങാ ചിരവിയത് – 1 1/2 കപ്പ്

ജീരകം – 1/2 ടീസ്പൂൺ

പച്ചമുളക് – 2 – 3

ഉലുവപ്പൊടി – 1/4 ടീസ്പൂൺ

കയം – 1 നുള്ള്

കടുക് – 3/4 ടീസ്പൂൺ

വറ്റൽമുളക് – 3

കറിവേപ്പില – 1 തണ്ട്
തയ്യാറാക്കുന്ന വിധം:

തേങ്ങാ ജീരകം പച്ചമുളക് ചേർത്ത് നന്നായി അരക്കണം.കായും ചേനയും മഞ്ഞൾപൊടി ഉപ്പ്‌ കുരുമുളകുപൊടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.അരപ്പു ചേർത്ത് 3 മിനിറ്റ് വേവിക്കുക.ശേഷം തീ ചെറുതാക്കി ഉപ്പും പുളിയുള്ള തൈര് അടിച്ചതും ചേർക്കണം. നന്നായി 4 -5 മിനിറ്റ് ഇളക്കി കൊണ്ടിരിക്കണം.ശേഷം വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ചു ചേർക്കുക.
 

facebook twitter