കോട്ടയം: പാലാ പൂവരണിയിൽ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. വെള്ളിയേപ്പള്ളി കൊട്ടാരത്തിൽ ജോർജ് വർക്കി(55) ആണ് മരിച്ചത്. 12-ാം മൈലിൽ പ്രവർത്തിക്കുന്ന മില്ലിലെ ജീവനക്കാരനാണ്. രാവിലെ 8.45-ഓടെ ആയിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പൊൻകുന്നം ഭാഗത്തുനിന്നും വന്ന കാർ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു.
ഉടൻ തന്നെ പാലാ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.