+

‘കമോൺഡ്രാ ഏലിയൻ’ ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു

നന്ദകുമാർ സംവിധാനം ചെയ്യുന്ന ‘കമോൺഡ്രാ ഏലിയൻ’ എന്ന സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

നന്ദകുമാർ സംവിധാനം ചെയ്യുന്ന ‘കമോൺഡ്രാ ഏലിയൻ’ എന്ന സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലർത്തിയ ചിത്രമാണ് ‘കമോൺഡ്രാ ഏലിയൻ’. കാളി തെയ്യത്തിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങൾ സഞ്ചരിച്ച് പറയുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമയാണ്.

ചിത്രത്തിലെ അണിയറ പ്രവർത്തകർ- എഡിറ്റിംഗ്, ഛായാഗ്രഹണം-സനു സിദ്ദിഖ്,പശ്ചാത്തല സംഗീതം -ജെറിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ-ശരൺ ശശി, അസിസ്റ്റന്റ് എഡിറ്റർ-ഹരിദേവ് ശശീന്ദ്രൻ, കളറിസ്റ്റ്-അഖിൽ പ്രസാദ്, വിതരണം-എൻപടം മോഷൻ പിക്ചേഴ്സ്, പി ആർ ഒ- എ എസ് ദിനേശ്.

facebook twitter