കാസർഗോഡ്: പരീക്ഷ കഴിഞ്ഞെത്തിയ പ്ലസ്ടു വിദ്യാര്ഥിയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തി.കല്യോട്ട് ഗവ. ഹയര് സെക്കൻഡറി സ്കൂള്‍ വിദ്യാര്ഥി പെരിയ കാലിയടുക്കത്തെ വൈശാഖ് (17) ആണ് മരിച്ചത്.ബുധനാഴ്ച പരീക്ഷ കഴിഞ്ഞെത്തിയതിനു ശേഷം വാതിലടച്ച് കിടന്നതായിരുന്നു.
ഇന്നലെ രാവിലെ ഏറെ വൈകിയിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് സഹോദരൻ അയല്വാസികളുടെ സഹായത്തോടെ വാതില് തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് വൈശാഖിനെ ജനല് കമ്ബിയില് തൂങ്ങിയ നിലയില് കണ്ടത്. ഉടന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ കമലാക്ഷനും അമ്മ സിന്ധുവും പുലർച്ചെ റബർ ടാപ്പിംഗിന് പോയതായിരുന്നു.
Trending :