കണ്ണപുരം റിജിത്ത് വധം:കോടതിവിധിയിൽ സംതൃപ്തിയുണ്ടെന്ന് ബി.പി ശശീന്ദ്രൻ

03:33 PM Jan 07, 2025 | AVANI MV

കണ്ണൂർ: റിജിത്ത് വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം നൽകിയ കോടതി വിധിയിൽ ഏറെ തൃപ്തിയുണ്ടെന്ന് പബ്ലിക്  പ്രൊസിക്യൂട്ടർ ബി.പി ശശീന്ദ്രൻ പറഞ്ഞു. തലശേരി കോടതിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. എന്നാൽ വിധി ഏറെ വൈകിയതിൽ നിരാശയുണ്ട്. 

സർക്കാർ ഈ കാര്യത്തിൽ വേണ്ട സൗകര്യങ്ങൾ ചെയ്യണം. അപുർവ്വങ്ങളിൽ അപൂർവ്വമായ കേസാണ് റിജിത്ത് വധക്കേസെന്ന് കോടതി നിരീക്ഷിച്ചിട്ടില്ല അതുകൊണ്ടാണ് പ്രതികൾ വധശിക്ഷയിൽ നിന്നും ഒഴിവായത്. കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ബി.പി ശശിന്ദ്രൻ പറഞ്ഞു.

പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചതിലാണ് ജീവപര്യന്തം വിധിയുണ്ടായത്. എന്നാൽ കേസ്  19 വർഷം നീണ്ടുനിന്നത് നിരാശജനകമാണെന്നും ബി.പി ശശീന്ദ്രൻ പറഞ്ഞു.