+

കണ്ണൂർ തിരുവങ്ങാട് ടോൾ നൽകാത്തത് ചോദ്യം ചെയ്തു ; ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം

ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂ‌ടിയായിരുന്നു സംഭവം. ഒരു വാഹനം ടോളിലൂടെ ക‌ടന്ന് പോയതിനൊപ്പം ഇതിന് പിന്നാലെ മറ്റൊരു വാഹനം ടോൾ നൽകാതെ കടന്ന് പോവുകയായിരുന്നു. 

കണ്ണൂ‍ർ : കണ്ണൂർ തിരുവങ്ങാട് ടോൾ ബൂത്തിൽ ജീവനക്കാർക്ക് നേരെ കയ്യേറ്റം. ടോൾ നൽകാത്തത് ചോദ്യം ചെയ്തതിനാണ് മർദനം. ഇന്നലെ രാത്രി ഒമ്പത് മണിയോട് കൂ‌ടിയായിരുന്നു സംഭവം. ഒരു വാഹനം ടോളിലൂടെ ക‌ടന്ന് പോയതിനൊപ്പം ഇതിന് പിന്നാലെ മറ്റൊരു വാഹനം ടോൾ നൽകാതെ കടന്ന് പോവുകയായിരുന്നു. 

ഈ സംഭവം ജീവനക്കാർ ചോദ്യം ചെയ്തതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ രീതിയിലുള്ള വാക്കേറ്റം ആയിരുന്നുവെങ്കിൽ പിന്നീ‌ട് 20ഓളം പേരടങ്ങുന്ന സംഘം ചേർന്ന് ടോൾബൂത്തിലേക്ക് എത്തുകയും അതിക്രമിച്ചു ഓഫീസിലേക്ക് കടക്കുകയുമായിരുന്നു. സംഭവത്തിൽ ടോൾ ബൂത്തിലെ സെക്യൂരിറ്റി ജീവനക്കാരന് ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്. 

ജീവനക്കാരുടെ മൊബൈൽ അടിച്ച് തകർക്കുകയും, ടോൾ ബൂത്തിലെ കമ്പ്യൂട്ടർ ഉൾപ്പടെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടോൾ ബൂത്തിൽ സൂക്ഷിച്ചിരുന്ന പണവും നഷ്‌ടപ്പെ‌ട്ടിട്ടുണ്ടെന്ന് ജീവനക്കാർ ആരോപിച്ചു. ജീവനക്കാരെ ആക്രമിച്ചവർ എവിടെയുള്ളവരാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പ‌ടെ ശേഖരിച്ചിട്ടുണ്ട്.
 

facebook twitter