+

ഹൈബ്രിഡ് കഞ്ചാവുമായി ആഡംബര കാറിൽ സഞ്ചരിക്കുകയായിരുന്ന കണ്ണൂർ സ്വദേശികളായ യുവതിയും യുവാവും അറസ്റ്റിൽ

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്പ, സുഗീതം വീട്ടില്‍

കണ്ണൂർ: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്പ, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇവര്‍ സഞ്ചരിച്ച കെ.എ 02 എം.ആര്‍ 4646 ബി.എം.ഡബ്ല്യു കാറും, 96,290 രൂപയും, മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മൊതക്കര, ചെമ്പ്രത്താംപൊയില്‍ ജംഗ്ഷനില്‍ വാഹനപരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്.

kannur youths from kannur have been arrested with hybrid

കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പ്പനക്കുമായി ബാംഗ്ളൂരില്‍ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. വെള്ളമുണ്ട എസ് എച്ച് ഓ ടി.കെ. മിനിമോള്‍, എസ്.ഐമാരായ എം.കെ. സാദിർ, ജോജോ ജോര്‍ജ്, എ.എസ്.ഐ സിഡിയ ഐസക്, എസ് സി പി ഓ ഷംസുദ്ധീൻ, സി.പി.ഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിന്‍ ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.

facebook twitter