+

കണ്ണൂർ ജി വി എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ പി.കെ ശിവാനന്ദൻ നിര്യാതനായി

കണ്ണൂർ ജി വി എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ പാതിരിയാട് ചേരികമ്പനിക്ക് സമീപത്തെ പി കെ ശിവാനന്ദൻ (71) നിര്യാതനായി. ദീർഘകാലം കതിരൂർ ഹൈസ്കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു.

കണ്ണൂർ: കണ്ണൂർ ജി വി എച്ച് എസ് എസ് റിട്ട. പ്രിൻസിപ്പാൾ പാതിരിയാട് ചേരികമ്പനിക്ക് സമീപത്തെ പി കെ ശിവാനന്ദൻ (71) നിര്യാതനായി.
ദീർഘകാലം കതിരൂർ ഹൈസ്കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. ഉളിക്കൽ, പാട്യം, പെരളശ്ശേരി, മണത്തണ, ചീമേനി ഹൈസ്കൂളുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അച്ഛൻ: പി സി കെ നാരായണൻ നമ്പ്യാർ. അമ്മ: പി പാർവതി അമ്മ. ഭാര്യ: സി ആർ രമാമണി (റിട്ട. എച്ച് എം പാതിരിയാട് ജെ ബി സ്കൂൾ),
മക്കൾ: ഡോ.സി ആർ സരിൻ, ഡോ. സച്ചിൻ. മരുമക്കൾ : ശ്വേത (പ്രൊഫ. സെന്റ് തോമസ് കോളേജ്, റാന്നി ), ഡോ. അമൃത (ഇ എം എസ് ഹോസ്പിറ്റൽ, പേരാമ്പ്ര ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പാതിരിയാട് തീരുമംഗലം ശാസ്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ വീട്ടുവളപ്പിൽ.

facebook twitter