+

മകരവിളക്ക് ദർശനം ലക്ഷ്യമാക്കി തീർത്ഥാടകർ സന്നിധാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പർണ്ണ ശാലകൾ കെട്ടി തമ്പടിച്ചു തുടങ്ങി

മകരവിളക്ക് ദർശനം ലക്ഷ്യമാക്കി തീർത്ഥാടകർ സന്നിധാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പർണ്ണ ശാലകൾ കെട്ടി തമ്പടിച്ചു തുടങ്ങി. മകര സന്ധ്യയിൽ പൊന്നമ്പല മേട്ടിൽ തെളിയുന്ന മകര ജ്യോതിയും, ആകാശത്ത് ഉദിക്കുന്ന മകര

ശബരിമല : മകരവിളക്ക് ദർശനം ലക്ഷ്യമാക്കി തീർത്ഥാടകർ സന്നിധാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പർണ്ണ ശാലകൾ കെട്ടി തമ്പടിച്ചു തുടങ്ങി. മകര സന്ധ്യയിൽ പൊന്നമ്പല മേട്ടിൽ തെളിയുന്ന മകര ജ്യോതിയും, ആകാശത്ത് ഉദിക്കുന്ന മകര നക്ഷത്രവും മരങ്ങളുടെയോ കെട്ടിടങ്ങളുടെയോ മറയില്ലാതെ കണ്ടു തൊഴാൻ സൗകര്യമുള്ള വിവിധ പ്രദേശങ്ങളിലായി ആയിരക്കണക്കിന് ഭക്തരാണ് ഞായറാഴ്ച മുതൽ തമ്പടിച്ചു തുടങ്ങിയിരിക്കുന്നത്. 

ആന്ധ്ര,തമിഴ്നാട്, കർണാടക തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇവരിൽ അധികവും.  പാണ്ടിത്താവളം, കോപ്രാക്കളത്തിന് സമീപം, മാളികപ്പുറം, ഇൻസിനനേറ്റർ , വാട്ടർ ടാങ്ക് എന്നിവിടങ്ങളിലായാണ് കാട്ട് കമ്പ്, ഇലകൾ, തുണികൾ, ടാർപ്പായ തുടങ്ങിയവ ഉപയോഗിച്ച് താൽക്കാലിക താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. 

https://youtube.com/shorts/1CZHlE-HgAg?si=Yp9R8n-1z5zIIv2x

മകരജ്യോതി ദർശനം പൂർത്തിയാക്കി തിരുവാഭരണം ചാർത്തിയ അയ്യപ്പനെ കണ്ടു തൊഴുത ശേഷം മാത്രമാകും ഇവിടങ്ങളിൽ തമ്പടിക്കുന്നവർ മലയിറങ്ങുക. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പർണ്ണശാലകളിൽ ഭക്ഷണം പാകം ചെയ്യുന്നതിന് കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇതിനു പകരമായി പാണ്ടിത്താവളത്തും സമീപ വ്യൂ പോയിന്റുകളിലും തങ്ങുന്ന തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്നതിനായി ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ അന്നദാന കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

facebook twitter