+

പി വി അന്‍വര്‍ ഇന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സാധ്യത

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തില്‍ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന.  

പി വി അന്‍വര്‍ ഇന്ന് എംഎല്‍എ സ്ഥാനം രാജി വെക്കുമെന്ന് സൂചന. രാവിലെ 9 മണിക്ക് അന്‍വര്‍ സ്പീക്കറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കുമെന്നാണ് അഭ്യൂഹം. അതിന് ശേഷം നിര്‍ണ്ണായക തീരുമാനം അറിയിക്കാന്‍ 9.30 ന് വാര്‍ത്താ സമ്മേളനവും വിളിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ സാഹചര്യത്തില്‍ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന.  

കഴിഞ്ഞ ദിവസമാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വതന്ത്ര എംഎല്‍എ ആയ അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാകും.അത് മറികടക്കാനും നിലമ്പൂരില്‍ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അന്‍വറിന്റെ നീക്കമെന്നാണ് വിവരം. അന്‍വറിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. 

facebook twitter