ഇന്ത്യ - പാക് സംഘർഷം; ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും - മുഖ്യമന്ത്രി

02:22 PM May 09, 2025 |


കണ്ണൂര്‍ : ഒരു രാജ്യത്തിന്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നെന്നും അതിനെതിരെ രാജ്യം എടുക്കുന്ന നടപടിക്ക് പിന്നില്‍ അണിനിരക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അയല്‍വാസികളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, എന്നാല്‍ വിപരീതദിശയിലാണ് പാകിസ്താന്‍ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യം ഗുരുതര പ്രശ്‌നം നേരിടുമ്പോള്‍ കേരളം എന്തുചെയ്യണമെന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള ജില്ലാ തലയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.