ഭര്‍തൃമതിയുടെ അവിഹിത ബന്ധം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍, ദൃശ്യം കാണിച്ച് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു: കണ്ണൂർ സ്വദേശികൾ പിടിയിൽ

03:57 PM Sep 12, 2025 | AVANI MV

കണ്ണൂർ : ഭര്‍തൃമതിയുടെ അവിഹിത ബന്ധം രഹസ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത മൂന്നംഗസംഘത്തിലെ  രണ്ട് പേരെ കുടിയാന്മല പോലീസ്  പിടിയിൽ .നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിൽ ശമൽ എന്ന കുഞ്ഞാപ്പി (21 ) ,നടുവിൽ ടെക്‌നിക്കൽ സ്കൂളിന് സമീപത്തെ സി. ലത്തീഫ് (46 ) എന്നിവരാണ് പിടിയിലായത് .കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം .

അന്വേഷണ ഉദ്യോഗസ്ഥനായ  കുടിയാന്മല സി ഐ  എം . എൻ ബിജോയ്  ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി . ശമൽ ഇലക്ട്രീഷ്യനും ലത്തീഫ് ഇറച്ചിപ്പണിക്കാരനുമാണ് . കേസിലെ ഒന്നാം പ്രതി ശ്യാം അടിപിടി കേസിൽ പ്രതിയായി നിലവിൽ കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് .

 ആലക്കോട് സ്വദേശിയായ ഒരാളുമായി യുവതിക്ക്  ബന്ധമുണ്ടായിരുന്നു .ഇയാൾ ഒരു ദിവസം  യുവതിയുടെ വീട്ടിലെത്തിയപ്പോൾ ശ്യാമും ശമലും അവരുടെ കിടപ്പറ രംഗം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു .തുടർന്ന് ഈ ദൃശ്യം ഉപയോഗിച്ച്  യുവതിയെ   ബ്ലാക്‌മെയ്ൽ ചെയ്തു .ആദ്യം കുറച്ച പണം കൈക്കലാക്കുകയും ചെയ്തു  . പിന്നീട് വീണ്ടും പണത്തിനു ആവശ്യപ്പെട്ട് ഭീഷണി മുഴക്കി . തുടർന്ന് ദൃശ്യം ഇവരുടെ സുഹൃത്തായ ലത്തീഫിന് അയച്ചു കൊടുത്തു .

ലത്തീഫ് ഈ ദൃശ്യം കാണിച്ച് തനിക്ക് വഴങ്ങണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു . പണത്തിനു വേണ്ടി ഭീഷണിയും മുഴക്കി. ഇതോടെ യുവതി കുടിയാന്മല പോലീസിൽ പരാതി നൽകുകയായിരുന്നു .ശമലിനെ ഇന്ന് രാവിലെ വീട്ടിൽ വച്ചും ലത്തീഫിനെ ഇന്ന് പുലര്ച്ചെ മൂന്നു മണിക്ക് തളിപ്പറമ്പിൽ വച്ചുമാണ് പിടികൂടിയത് .നടുവിൽ പുതിയ സ്ഥാപനം തുടങ്ങാൻ സുഹൃത്തിനൊപ്പം തൃശ്ശൂരിൽ പോയി പിക്ക് അപ്പ് വാനിൽ സാധനങ്ങളുമായി മടങ്ങുകയായിരുന്നു ലത്തീഫ് . ഈ വിവരം ലഭിച്ചതിനെ തുടർന്ന് കുടിയാന്മല എഎസ്ഐമാരായ  സി.എച്ച് . സിദ്ധിഖ് , സുജിത്ത്, പവിത്രൻ , മുസ്തഫ , എന്നനിവർ തളിപ്പറമ്പ മന്ന റോഡിൽ കാത്തിരുന്നു.   പിക്ക് അപ്പ്  വാൻ ശ്രദ്ധയിൽപെട്ടതോടെ പോലീസ് വണ്ടി കുറുകെ ഇട്ട് ലത്തീഫിനെ പിടികൂടുകയായിരുന്നു . സി. പി . ഒമാരായ ബിജു കരിപ്പാൽ, പി, പി പ്രമോദ് ,എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു .