കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി നേതാവും ജീവകാരുണ്യ പ്രവർത്തകനും നിരവധി സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങളുടെ സാരഥിയുമായ അഹ്മദ് പാറക്കൽ തുർക്കിയിൽ അന്തരിച്ചു.
കുടുംബ സമേതം വിനോദ യാത്രയ്ക്ക് തുർക്കിയിലേക്ക് യാത്ര തിരിച്ചതായിരുന്നു. അവിടെ വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.