+

ഗവേഷണ കാലയളവ് അധ്യാപന പരിചയമായി പരി​ഗണിക്കില്ല; പുതിയ വിജ്ഞാപനമിറക്കി കണ്ണൂർ സർവ്വകലാശാല

ഫാക്കല്‍റ്റി ഡവെലപ്പ്‌മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപന പരിചയമായി പരി​ഗണിക്കില്ലെന്ന പുതിയ വിജ്ഞാപനമിറക്കി കണ്ണൂർ‌ സർ‌വ്വകലാശാല.

കണ്ണൂർ: ഫാക്കല്‍റ്റി ഡവെലപ്പ്‌മെന്റ് പ്രോഗ്രാം കാലയളവ് അധ്യാപന പരിചയമായി പരി​ഗണിക്കില്ലെന്ന പുതിയ വിജ്ഞാപനമിറക്കി കണ്ണൂർ‌ സർ‌വ്വകലാശാല. നേരത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാ​ഗേഷിന്റെ ഭാര്യ പ്രിയ വർ​ഗീസിന്റെ നിയമനം ചോദ്യം ചെയ്തുളള അപ്പീലിൽ എഫ് ഡി പി കാലയളവ് അധ്യാപന പരിചയമായി പരി​ഗണിക്കാമെന്ന് സർവ്വകലാശാല സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. 

ഇത് തിരുത്തി കൊണ്ടാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് കടകവിരുദ്ധമായാണ് സർവ്വകലാശാലയുടെ പുതിയ വിജ്ഞാപനം.

പ്രിയ വർ​ഗീസിന് വേണ്ടി സുപ്രീംകോടതിയിൽ കളള സത്യവാങ്മൂലം നൽകിയ സർ‌വ്വകലാശാല ഇപ്പോൾ മലക്കം മറിഞ്ഞുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വിമർശിച്ചു. യുജിസി ചട്ടവും നിയമവും പ്രിയ വർ​ഗീസിന്റെ നിയമനത്തിനായി വേണ്ടി ലംഘിച്ചു. ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹർജിക്കാരൻ ഡോ.ജോസഫ് സ്കറിയ പറഞ്ഞതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

facebook twitter