+

താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് തന്റെ ശരീരത്തെയാണ് ; തമന്ന

മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്നായിരുന്നു തന്റെ ചിന്ത.

താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് തന്റെ ശരീരത്തെയാണെന്ന് നടി തമന്ന. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിച്ചത്. വീട്ടിലെത്തിയാല്‍ വിചിത്രമായ കാര്യങ്ങളാണ് താന്‍ ചെയ്യുക. കുളിക്കുമ്പോള്‍ എല്ലാ അവയവങ്ങളും തൊട്ട് നോക്കി നന്ദി പറയും. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യം എന്നായിരുന്നു തന്റെ ചിന്ത. എന്നാല്‍ അങ്ങനെയല്ലെന്ന് മനസിലാക്കി എന്നാണ് തമന്ന പറയുന്നത്.

ഞാന്‍ എന്റെ ശരീരത്തെ നന്നായി സ്നേഹിക്കുന്ന ഒരാളാണ്. ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിക്കുമ്പോള്‍ ശരീരത്തിലെ എല്ലാ അവയവങ്ങളോടും നന്ദി പറയും. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിചിത്രമായി തോന്നാം. പക്ഷേ നോക്കൂ, എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ? ദിവസവും ഞാനിത് ചെയ്യാറുണ്ട്. ശരീരത്തിലെ എല്ലാ അവയവങ്ങളെയും തൊട്ടുനോക്കും. അങ്ങനെയാണ് ഞാന്‍ നന്ദി പ്രകടിപ്പിക്കുക.


ഈ ശരീരത്തില്‍ എനിക്കൊപ്പം ഉള്ളതിന് നന്ദി പറയും. മെലിഞ്ഞിരിക്കുന്നതാണ് എന്റെ സൗന്ദര്യമെന്ന് ഞാന്‍ വിചാരിച്ച സമയമുണ്ടായിരുന്നു. പക്ഷേ പിന്നീട് അത് ശരിയല്ലെന്നും അങ്ങനെയിരിക്കുന്നത് എനിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സൗന്ദര്യത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ കാലങ്ങള്‍ കൊണ്ട് പരുവപ്പെട്ടതാണ് എന്നാണ് തമന്ന പറയുന്നത്.

facebook twitter