+

തളിപ്പറമ്പിൽ നിന്നുള്ള യാത്രാമദ്ധ്യേ യുവാവിന് ബസിൽ വച്ച് വെട്ടേറ്റു

യാത്രക്കാരന് ബസിൽ വച്ച് വെട്ടേറ്റു. പൈസക്കരി സ്വദേശി അഭിലാഷി(30)നാണ് വെട്ടേറ്റത്. തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോകുന്ന ബസിൽ വച്ചാണ്  വെട്ടേറ്റത്.

തളിപ്പറമ്പ്: യാത്രക്കാരന് ബസിൽ വച്ച് വെട്ടേറ്റു. പൈസക്കരി സ്വദേശി അഭിലാഷി(30)നാണ് വെട്ടേറ്റത്. തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോകുന്ന ബസിൽ വച്ചാണ്  വെട്ടേറ്റത്. സുഹൃത്തായ ബിപിൻ ആണ് അഭിലാഷിനെ വെട്ടി പരുക്കേൽപ്പിച്ചത്. 

 അക്രമത്തിനിടയിൽ ബിപിനും പരുക്കേറ്റിട്ടുണ്ട്. അഭിലാഷിനെ പരിയാരം ഗവ. മെഡിക്കൽ കോളജിലും ബിബിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

facebook twitter