കണ്ണൂർ : "സമന്വയം അറ്റ് 75" അഴിക്കോട് ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 21ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം അജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1950 ൽ സ്ഥാപിതമായ അഴീക്കോട് ഹയർ സെക്കന്ററി വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സമന്വയം അറ്റ്75 എന്ന പേരിൽ മഹാ സംഗമം സംഘടിപ്പിക്കുന്നത്. കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പുറമെ കെ സുധാകരൻ എം പി, കെ വി സുമേഷ് എം എൽ എ തുടങ്ങിയവർ പങ്കെടുക്കും.
1954 മുതൽ 1964 വരെയുള്ള പൂർവ്വ വിദ്യാർത്ഥികളെയും സ്കൂ ളിലെ ശ്രദ്ധേയമായ നേട്ടംകൈവരിച്ച ഡോ: എം കെ സതീഷ് കുമാർ , ശൗര്യ ചക്ര മനേഷ്, ഡോ: സൂരജ് എൻ കെ , ശരത് ചന്ദ്രൻ ചെറുക്കണ്ടി എന്നിവരെ ചടങ്ങിൽ ആദരിക്കും.
തുടർന്ന് പൂർവ്വവിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന യുവജനോത്സവമെന്ന വൈവിധ്യമാർന്ന കലാ പരിപാടികൾ ഉണ്ടാകും.വൈകുന്നേരം ഏഴുമണിക്ക് കണ്ണൂർ സംഗീത് ഓർക്കസ്ട്രയുടെ മെഗാഷോവും അമൃത ടി വി സൂപ്പർ ഡ്യൂപ്പർ വിന്നർ , മനോരമ മിമിക്രി മഹാമേള വിജയി, ഫിലിം ആക്ടർ ബി ജേഷ്ചേളാരി മെഗാ ഇവന്റ് നയിക്കുമെന്ന് ചെയർമാൻ എം. അജയകുമാർപറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ അഡ്വ: പി വി അബ്ദുൾ ഖാദർ, ദീപ അനീഷ്,ഋഷി കെ ബൈജു , സതീശൻ പുതിയോട്ടി എന്നിവരും പങ്കെടുത്തു.