കണ്ണൂർ : കുടിയേറ്റ മലയാളികൾ മത'രാഷ്ട്രീയ താൽപര്യങ്ങളുള്ള സംഘടനകളിലാണ് പ്രവർത്തിക്കുന്നതെന്ന് എഴുത്തുകാരൻ സക്കറിയ അഭിപ്രായപ്പെട്ടു.
കണ്ണൂർ ജവഹർലാൽ നെഹ്രു പബ്ളിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻ്റർ നടത്തിയ കണ്ണൂർ ലിറ്ററി ഫെസ്റ്റ് 2024 ഉദ്ഘാടനത്തിൻ്റെ ഭാഗമായി മലയാളിയുടെ സഞ്ചാരങ്ങൾ എന്ന വിഷയത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ മലയാളി സംഘടനകളിൽ ഇരുപതു വർഷത്തിന് ശേഷമാണ് ഇത്തരമൊരു അപചയമുണ്ടായത്. എൺപതു ശതമാനം മറുനാടൻ സംഘടനകളെയും നിയന്ത്രിക്കുന്നത് മത-രാഷ്ട്രീയ സംഘടനകളാണ്.
നമ്മുടെ നാട്ടിൽ നിന്നും കൊണ്ടുപോയ സങ്കുചിത അതിർവരമ്പുകളുള്ള ബോധഭാരമാണ് അവരവിടെ ഇറക്കിവയ്ക്കുന്നത്. എന്നാൽ അവർക്കു ശേഷം വരുന്ന തലമുറയ്ക്ക് ഇതൊന്നും ഇല്ലെങ്കിലും അമേരികയിലും മറ്റും അവൻ വളരുന്നത് മലയാളിയായിട്ടല്ല അമേരിക്കക്കാരനായിട്ടാണെന്ന് ഓർക്കണമെന്നും സക്കറിയ പറഞ്ഞു.