കണ്ണൂർ : കണ്ണൂർ പ്രസ് ക്ലബും ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി സഹകരിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രസ് ക്ലബ് ഹാളില്‍ പോഷ് ആക്ട് ക്ളാസെടുത്തു.
വനിതാ ജീവനക്കാർക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ നിലവിൽ വന്ന പോഷ് ആക്ട് സംബന്ധിച്ചാണ് ക്ളാസ് നൽകിയത്.ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി. സുലജ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് സി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവ്വീസസ് കമ്മിറ്റി പാനൽ അഭിഭാഷകൻ അഡ്വ. പി ഒ രാധാകൃഷ്ണൻ ക്ലാസെടുത്തു. സബീനപത്മൻ സ്വാഗതവും ജസ്ന ജയരാജ് നന്ദിയും പറഞ്ഞു.
Trending :