+

നല്ല മൊരിഞ്ഞ ഫ്രൈ ഇങ്ങനെ തായ്യാറാക്കൂ...

നല്ല മൊരിഞ്ഞ ഫ്രൈ ഇങ്ങനെ തായ്യാറാക്കൂ...

ചേരുവകൾ

    ചിക്കൻ കാലുകൾ – പത്തെണ്ണം
    ഉണക്ക മുളക് – നാല്
    കാശ്മീരി മുളക് – 8
    പെരുംജീരകം – 2 ടീസ്പൂൺ
    സവാള – 1 വലുത്
    ഇഞ്ചി വെളുത്തുള്ളി – 2 ടേബിൾസ്പൂൺ വീതം

തയാറാക്കുന്ന വിധം

ഉണക്കമുളകും കാശ്മീരി മുളകും 10 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അതിനുശേഷം പെരുംജീരകം, സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ച് എടുക്കുക.

മറ്റൊരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ വീതം അരിപ്പൊടി,  രണ്ട് ടേബിൾ സ്പൂൺ വീതം കോൺഫ്ലവർ,  ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ ജീരകപ്പൊടി, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര്, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, ആവശ്യത്തിന് ഉപ്പ്  ഇവയെല്ലാം ചേർത്ത് അല്പം വെള്ളവും കൂട്ടി പേസ്റ്റ് പരുവത്തിൽ ആക്കുക നേരത്തെ ചതച്ച് വെച്ച മസാലയിൽ രണ്ട് ടേബിൾസ്പൂൺ മാറ്റിവെച്ച് ബാക്കിയുള്ളത് അരിപ്പൊടി മിശ്രിതത്തിൽ ചേർക്കുക  ഇത് ചിക്കൻ കാലുകളിൽ പുരട്ടി രണ്ടു മണിക്കൂർ ഫ്രിജിൽ വയ്ക്കാം.

രണ്ട് കപ്പ് ചിരകിയ തേങ്ങയിൽ മാറ്റിവച്ചിരിക്കുന്ന രണ്ടു ടേബിൾസ്പൂൺ മസാല ചേർത്ത്, വെളിച്ചെണ്ണയിൽ ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരുക. ഇതേ എണ്ണയിൽ കറിവേപ്പിലയും 4 പച്ചമുളക് നടുവേ കീറിയതും വറുത്ത് കോരി മാറ്റി വയ്ക്കുക. അത് വറുത്ത നാളികേരത്തിൽ യോജിപ്പിച്ച് എടുക്കാം. മസാല പുരട്ടി വച്ചിരിക്കുന്ന കോഴിക്കാലുകൾ ഇതേ എണ്ണയിൽ ചെറു തീയിൽ രണ്ടുവശവും വറുത്തുകോരുക. കോഴിക്കാലുകൾ വറുത്ത നാളികേരത്തിൽ മിക്സ് ചെയ്തതിനുശേഷം വിളമ്പുക.

 

facebook twitter