വെൽഫയർ പാർട്ടി കണ്ണൂരിൽ അംബേദ്ക്കറുടെ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിച്ചു

03:18 PM Dec 21, 2024 | Neha Nair

കണ്ണൂർ : ഭരണഘടനാ ശില്പി ഡോ: ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിയിൽ പ്രതിഷേധിച്ച്‌ വെൽഫെയർ പാർട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അംബേദ്കറുടെ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിച്ചു.

പ്രതിഷേധം ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പത്മനാഭൻ മൊറാഴ, ദാമോധരൻ മാസ്റ്റർ, കുഞ്ഞമ്പു കല്യാശേരി, പ്രേമൻ പാതിരിയാട്, ദേവദാസ് തളാപ്പ് തുടങ്ങിയവർ സംബന്ധിച്ചു. ഫൈസൽ മാടായി, ഷറോസ് സജ്ജാദ്, ചന്ദ്രൻ മാസ്റ്റർ, ജാബിദ ടി പി, സുബൈദ യു വി, മുഹമ്മദ് ഇംതിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.