കണ്ണൂര്‍ : പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന ജേണലിസ്റ്റ് വോളി ലീഗ് (ജെ.വി.എല്‍) ഫെബ്രുവരി മൂന്നാംവാരം കണ്ണൂരില്‍ നടക്കും.
മാധ്യമപ്രവര്‍ത്തകരുടെ ടീമുകള്‍ക്ക് പുറമേ സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ അണിനിരക്കുന്ന സെലിബ്രിറ്റി മത്സരങ്ങളും പ്രമുഖ പുരുഷ -വനിതാ താരങ്ങള്‍, ഗോത്ര മേഖലയിലെ ടീമുകൾ, അന്തർ സംസ്ഥാന ടീമുകൾ എന്നിവർ പങ്കെടുക്കുന്ന മത്സരങ്ങളും നടക്കും.
സംഘാടക സമിതി രൂപീകരണ യോഗം കണ്ണൂർ പ്രസ് ക്ലബിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര്, ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് കെ.കെ. പവിത്രൻ, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, പി.ആർ.ഡി. ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ,ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, പ്രസ്ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, ട്രഷറർ പി സതീശൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികള്‍: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി (ചെയ.), ഇ.കെ. പത്മനാഭൻ, കബീർ കണ്ണാടിപ്പറമ്പ്, ഫർഹാൻ യാസീൻ (വൈസ്. ചെയ.),
സി. സുനിൽകുമാർ (വർക്കിങ് ചെയ.), ഷമീർ ഊർപ്പള്ളി (ജന.കണ്.), കെ. സതീശൻ (ട്രഷ.).