പരിയാരം: ഏമ്പേറ്റിൽ മേൽപാലം വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ജനകീയ പിന്തുണയേറുന്നു. ഇന്നലെ പരിയാരം സന്തോഷ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഢ്യവുമായി റാലി നടത്തി.
സമരം ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ. ശ്രീജീഷ്, ടോമി, എ.വി ബാലൻ, ഐ.വി രാമചന്ദ്രൻ , കെ. ജി ജോണി കെ.ജി എന്നിവർ സംസാരിച്ചു. ഇ. തമ്പാൻ സ്വാഗതവും പി.വി ഗോപാലൻ നന്ദിയും പറഞ്ഞു.
Trending :