കണ്ണൂരിൽ എലിവിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു

11:15 AM Dec 25, 2024 | Neha Nair

കണ്ണൂർ : എലിവിഷം ഉള്ളിൽ ചെന്ന്  അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധിക മരണമടഞ്ഞു. കള്ളാര്‍ മുണ്ടോട്ടെ മണ്ണൂര്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ലില്ലിമാത്യു(69)ആണ് മരിച്ചത്.

21 ന് ഉച്ചയോടെയാണ് ഇവരെ അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച്ചരാത്രി ഏഴരയോടെയാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്.

മക്കള്‍: സിജു മാത്യു, മനോജ് മാത്യു, ഷിജില്‍. മരുമക്കള്‍: സിനി, സൗമ്യ, പരേതനായ ചാക്കോ. സഹോദരങ്ങള്‍: രാജു, ബിനു, അമ്മിണി, ഷൈല, വല്‍സ, സിസ്റ്റര്‍ മോളി(വിസിറ്റേഷന്‍ കോണ്‍വെന്റ്, പയ്യാവൂര്‍).
ശവസംസ്‌ക്കാരം ഡിസംബര്‍ 26 ന്  വൈകുന്നേരം  നാല് മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.