പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി

03:46 PM Dec 25, 2024 | AVANI MV

കണ്ണൂർ: കണ്ണൂർ നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ജീവനൊടുക്കി. ഞായറാഴ്ച്ച ഉച്ചയോടെ പയ്യാമ്പലത്തെ ബാനൂസ് ബീച്ച് എൻ ക്ളേ വിലാണ് സംഭവം. റിസോർട്ടിൽ ജീവനക്കാരൻതീവെച്ചതിനാൽ രണ്ട് നായകൾ ചത്തു. 

ഇതിനു ശേഷം റിസോർട്ടിൽ നിന്നും ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റിസോർട്ടിൻ്റെ ഒന്നാം നില ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഫർണ്ണിച്ചർ ഉൾപ്പെടെയുള്ളവ കത്തി നശിച്ചിട്ടുണ്ട്.

കണ്ണൂർ ടൗൺ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂർ ഫയർഫോഴ്സ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ തീയണച്ചിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ലീഗ് നേതാക്കളായ അബ്ദുൾ കരീം ചേലേരി, കെ.പി താ ഹിർ എന്നിവർ സ്ഥലം സന്ദർശിച്ചു.