+

വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന് 31 ന് കൊടിയേറും

എട്ടു ദിവസം നീളുന്ന  വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബർ 31 ന് രാവിലെ. ഏഴു മണിക്ക് ക്ഷേത്രം തന്ത്രി കാട്ടുമാടം എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നതോടെ തുടക്കമാവുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കണ്ണാടിപറമ്പ് : എട്ടു ദിവസം നീളുന്ന  വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബർ 31 ന് രാവിലെ. ഏഴു മണിക്ക് ക്ഷേത്രം തന്ത്രി കാട്ടുമാടം എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നതോടെ തുടക്കമാവുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

. അന്നേ ദിവസം രാവിലെ പത്തിന് സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാംപ് , ആയുർവേദ സെമിനാർ ഉച്ചയ്ക്ക് 14 ന് ശ്രീ ശങ്കരം തിരുവാതിര ടീം കണ്ണൂർ അവതരിപ്പിക്കുന്ന തിരുവാതിരക്കളി,താലോലം നാട്ടരങ്ങ് ബാലവേദി കാട്ടാമ്പള്ളി അവതരിപ്പിക്കുത്ത നാടൻ പാട്ടു വൈകുന്നേരം അഞ്ച് മണിക്ക് കലവറനിറക്കൽ ഘോഷയാത്ര, രാത്രി ഏഴിന് തിരുവപ്പന മഹോത്സവം എന്നിവ നടക്കും.

 ആഘോഷ പരിപാടികൾ കെ.വി സുമേഷ് എം എൽ. എ നിർവഹിക്കും..രാത്രി എട്ടിന് ഗ്രാമകേളി തീയേറ്റേഴ്സ് കണ്ണാടിപറമ്പ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, തുടർന്ന്  വോയ്സ് ഓഫ് കണ്ണൂർ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും. ഒന്നിന് രാത്രി ഏഴു മണിക്ക് വനിതാവേദി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ രണ്ടിന് വൈകുന്നേരം 6 ന് വനിതാ കോൽക്കളി, തിരുവാതിരക്കളി, കൈക്കൊട്ടി കളി , ഏകപാത്ര നാടകങ്ങൾ, കരോക്കാഗാനമേള, മൂന്നിന് രാത്രി ഏഴിന് കലാസന്ധ്യ .നാലിന് രാവിലെ നാഗസ്ഥാനത്ത് നിവേദ്യവും പൂജയും നൂറുംപാലും വൈകിട്ട് സർപ്പബലി എന്നിവ നടക്കും.

 അഞ്ചിന് രാവിലെ 10മണി മുതൽ മെഗാ മെഡിക്കൽ ക്യാംപ് . രാത്രി ഏഴിന് ഗാനമേള എന്നിവ നടക്കും. ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുത്തപ്പൻ വെള്ളാട്ടം, ആറിന് ഗുളികൻ വെള്ളാട്ടം, ഏഴിന് കാഴ്ചവരവ്' 7.30 ന് കണ്ണാടിപ്പറമ്പ് തെരു കൂട്ടായ്മ അവതരിപ്പിക്കുന്ന രംഗോത്സവം ' എന്നിവ നടക്കും. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം എന്നിവ നടക്കും.

വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ അരിയമ്പാട്ട് അച്യുതൻ, കൺവീനർ എ.കെ രമേശൻ, ട്രഷറർ ടി.ഗംഗാധരൻ. ചോറൻ ഗോപാലൻ.എം.ഒ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

facebook twitter