+

പെരിങ്ങത്തൂരിലെ എ.ടി.എം കവർച്ചാ കേസിലെ പ്രതി റിമാൻഡിൽ

പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ . കഴിഞ്ഞ 25 ന് രാത്രി ഒരു മണിയോടുകൂടി

പാനൂർ : പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിൽ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ . കഴിഞ്ഞ 25 ന് രാത്രി ഒരു മണിയോടുകൂടി പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെയാണ് ചൊക്ളി പൊലിസ് അറസ്റ്റു ചെയ്തത്.വടകര തൂണേരി സ്വദേശിയായ വിഘ്നേശ്വരാണ് അറസ്റ്റിലായത്.

ചൊക്ളി പൊലിസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ് ഐ വിനീതിന്റെ നേതൃത്വത്തിൽ എ എസ് ഐ സൗജിത് തലശ്ശേരി എ എസ് പി സ്ക്വാഡ്അംഗങ്ങളായ രതീഷ് ലിജു ശ്രീലാൽ ഹിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് . തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

facebook twitter