+

കുറുമാത്തൂർ നായ്ക്കർ പരമേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു; വിടവാങ്ങിയത് കൊട്ടിയൂരപ്പൻ്റെ ആലിംഗന പുഷ്പാഞ്ജലിസ്ഥാനികൻ

തളിപ്പറമ്പ് കുറുമാത്തൂർ ഇല്ലം കാരണവരും കൊട്ടിയൂർ ക്ഷേത്രത്തിൽ ആലിംഗന പുഷ്പാഞ്ജലി താന്ത്രിക സ്ഥാനികനുമായിരുന്ന പരമേശ്വരൻ നമ്പൂതിരിപ്പാട് (92) അന്തരിച്ചു.

കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂർ ഇല്ലം കാരണവരും കൊട്ടിയൂർ ക്ഷേത്രത്തിൽ ആലിംഗന പുഷ്പാഞ്ജലി താന്ത്രിക സ്ഥാനികനുമായിരുന്ന പരമേശ്വരൻ നമ്പൂതിരിപ്പാട് (92) അന്തരിച്ചു. പരേതരായ കുറുമാത്തൂർ നായ്ക്കർ നാരായണൻ നമ്പൂതിരിപ്പാടിൻ്റെയും പാർവ്വതി അന്തർജ്ജനത്തിൻ്റെയും മകനാണ്.

ഭാര്യ: കാണിപ്പയ്യൂർ നിർമ്മല അന്തർജ്ജനം. മക്കൾ: ഹരി നമ്പൂതിരിപ്പാട്, രമ അന്തർജ്ജനം (അവണാപ്പറമ്പ് മന), രാജി അശോക് കുമാർ. മരുമക്കൾ: അവണപ്പറമ്പ് മനയ്ക്കൽ ആനന്ദ്, അശോക് കുമാർ( ഐ. എഫ്. എസ്.സാംബിയ ഹൈക്കമ്മീഷ്ണർ ), ഇ.എം.ലേഖ (അധ്യാപിക കുറുമാത്തൂർ സൗത്ത് യു.പി.സ്കൂൾ).

സഹോദരങ്ങൾ: മണി നമ്പൂതിരിപ്പാട്, നാരായണൻ നമ്പൂതിരിപ്പാട്, ശാന്ത അന്തർജ്ജനം(വരിക്കാശ്ശേരി മന), ഗൗരി അന്തർജ്ജനം ( വീമ്പൂർ മന), കുറുമാത്തൂർ കപാലി നമ്പൂതിരിപ്പാട്, പരേതനായ വാസുദേവൻ നമ്പൂതിരിപ്പാട്. സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ ഒൻപതിന് ശേഷം കുറുമാത്തൂർ ഇല്ലം തറവാട് ശ്മശാനത്തിൽ.

facebook twitter