കണ്ണൂർ കാക്കയങ്ങാട് പന്നിക്കെണിയിൽ പുലി കുടുങ്ങി

10:46 AM Jan 06, 2025 | Neha Nair

ഇരിട്ടി : കാക്കയങ്ങാട് ജനവാസ കേന്ദ്രത്തിൽ പുലി പന്നി കെണിയിൽ കയറിൽ കുടുങ്ങി. കാക്കയങ്ങാട് ടൗണിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പുലിയെ കയറിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി.

പുലിയെ കൂട്ടിലേക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മയക്കുവെടി വെച്ചതിനു ശേഷമായിരിക്കും പുലിയെ സ്ഥലത്ത് നിന്നും മാറ്റുക. ഇവിടെക്ക് ജനക്കൂട്ടം വരുന്നത് കാക്കയങ്ങാട് പൊലിസ് നിയന്ത്രിക്കുന്നുണ്ട്.

Trending :