എൻ. എം വിജയൻ്റെ കത്ത് വായിച്ചിട്ടില്ല ; കെ സുധാകരൻ

08:37 PM Jan 07, 2025 | Neha Nair

കണ്ണൂർ : വയനാട്ടിലെ ഡി.സി.സി ട്രഷററുടെയും മകൻ്റെയും ആത്മഹത്യയിൽ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. കണ്ണൂർ ഡി.സി.സി ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്ന്  കെ സുധാകരൻ ചോദിച്ചു.വയനാട്ടിലേത് പാർട്ടി കാര്യമാണ്. എല്ലാം സംസാരിച്ചു ഒതുക്കിയതാണ്. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല. കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതിൽ പാർട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
     
 ഇന്ന് കണ്ണൂരിൽ എത്തിയതേ ഉള്ളൂ. വിജയൻ്റെ കത്ത് ഇനി വായിക്കണം. കുടുംബം നേരത്തെ വന്നു കണ്ടിരുന്നു. അതിൽ പാർട്ടി സമിതി അന്വേഷണം തീരുമാനിച്ചു, അത് നടക്കുകയാണെന്നും കെ സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.