കണ്ണൂർ : പെരിയ ഇരട്ട കൊലപാതകകേസിലെ പ്രതികളെ സി പി എം നേതാക്കളും പ്രവർത്തകരും സ്വീകരിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് അഡ്വ.സണ്ണി ജോസഫ് എംഎൽഎ കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കണ്ണപുരത്തെ സി പി എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ശിക്ഷിച്ചത് സ്വാഗതം ചെയ്യുന്നു. ഈ കേസിലെ പ്രതികളെ ബി ജെ പി പ്രവർത്തകർ സ്വീകരിച്ചാലെന്താവും അവസ്ഥയെന്നും സണ്ണി ജോസഫ് ചോദിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സി.പി.എം നേതാക്കൾ സ്വീകരിച്ച് അഭിവാദ്യം അർപ്പിച്ചത് കൊലപാതക രാഷ്ട്രിയത്തെ നഗ്നമായി പ്രോത്സാഹിപ്പിക്കലാണ്.പ്രതികൾക് ഒത്താശ ചെയ്യുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സി പി എം സമീപനം തെറ്റാണ്.
ഈക്കാര്യത്തിൽ സി പി ഐ നേതൃത്യം നിലപാട് വ്യക്തമാക്കണം, മുഖ്യമന്ത്രി മറുപടി പറയണം.നിയമവാഴ്ചയെ സി പി എം വെല്ലുവിളിക്കുകയാണ്. പി ജയരാജനെ ജയിൽ ഉപദേശകസമിതിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കണം. കണ്ണൂർ സെൻട്രൽ ജയിലിൽ സി പി എമ്മുകാർക്ക് എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുകയാണ്. അത് കൊണ്ടാണ് പ്രതികളെ ഇങ്ങോട്ട് കൊണ്ടു വന്നിരിക്കുന്നത്.
പ്രതികളെ സ്വീകരിക്കുന്നത് മോശം പ്രവണത സൃഷ്ടിക്കും. പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ നിന്ന് മാറ്റണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സി.പിഎം നേതാക്കൾ സ്വീകരിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജും ആരോപിച്ചു.ജയിലിൽ പോകുമ്പോൾ പേടിച്ച പി.ജയരാജനാണ് ജയിൽ കാട്ടി പേടിപ്പിക്കേണ്ടെന്ന് പറയുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.