തലശേരി : കണ്ണപുരം റിജിത്ത് വധക്കേസിലെ ശിക്ഷാവിധി കേൾക്കാൻ അമ്മയും സഹോദരിയും തലശേരി കോടതിയിലെത്തി പൊട്ടിക്കരഞ്ഞു കൊണ്ടാണ് പബ്ളിക് പ്രൊസിക്യൂട്ടർ ബി.പി ശശീന്ദ്രനിൽ നിന്നും അവർ വിധി കേട്ടത്. പ്രതികൾക്ക് വധശിക്ഷ ലഭിക്കേണ്ടതായിരുന്നുവെന്ന് അമ്മ ദേവകിയും സഹോദരി ശ്രീജയും പ്രതികരിച്ചു.
എങ്കിലും കോടതി വിധിയിൽ തൃപ്തിയുണ്ട്. പാർട്ടിയുമായി ആലോചിച്ച് അപ്പീലിനു പോകണോയെന്ന കാര്യം തീരുമാനിക്കുമെന്ന് അവർ പറഞ്ഞു.
രണ്ടു വർഷം മുൻപാണ് റിജിത്തിൻ്റെ പിതാവ് ശങ്കരൻ മരണമടഞ്ഞത്. വിധി കേൾക്കാൻ അച്ഛനില്ലാത്തതിൽ സങ്കടമുണ്ടെന്ന് സഹോദരി ശ്രീജ പറഞ്ഞു. 19 വർഷവും മൂന്ന് മാസവും പിന്നിടുമ്പോഴാണ് കോടതി വിധിയുണ്ടാകുന്നത്.
മകന് നീതി കിട്ടുന്നതിനായി ഒരമ്മയുടെ കാത്തിരിപ്പിനാണ് കോടതി വിധിയിലൂടെ അന്ത്യ മുണ്ടായിരിക്കുന്നത്. എന്നാൽ പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതു ലഭിക്കാത്തതിനാൽ റിജി ത്തിൻ്റെ അമ്മയ്ക്ക് പ്രയാസമുണ്ട്.