ഇന്ത്യൻ ട്രൂത്ത് പബ്ലിക്കേഷൻ്റെ മാധ്യമ പുരസ്ക്കാരം സി പ്രകാശന്

11:50 AM Jan 09, 2025 | Litty Peter

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രൂത്ത് പബ്ലിക്കേഷന്റെ മികച്ച പരിസ്ഥിതി സംരക്ഷണ അച്ചടി മാധ്യമ പുരസ്ക്കാരത്തിന് ദേശാഭിമാനി റിപ്പോർട്ടർ സി. പ്രകാശൻ അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും മൊമൻ്റോയും അടങ്ങുന്നതാണ് അവാർഡ്.
12ന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ്  പുരസ്കാരം സമ്മാനിക്കും.

ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'മഞ്ഞക്കാലുള്ള പച്ച പ്രാവ് ' ഉൾപ്പെടെയുള്ള വാർത്തകൾ പരിഗണിച്ചാണ് അവാർഡ്. 20 വർഷത്തോളമായി ദേശാഭിമാനി കണ്ണൂർ എഡിഷൻ്റെ ഭാഗമായി പാപ്പിനിശേരി ഏരിയാ റിപ്പോർട്ടറായി പ്രവർത്തിക്കുകയാണ് സി. പ്രകാശൻ.