കണ്ണൂർ: കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ( കെ എസ് പി പി ഡബ്ബു എ)ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 14 ന് കലക്ട്രേറ്റ് മർച്ചും ധർണ്ണയും നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് എ ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന മാർച്ച് കാലത്ത് 10-30 ന് അഡ്വ: സണ്ണി ജോസഫ് എം എൽ എ ഉൽഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് മുയ്യം രാഘവൻ , ജില്ലാ സിക്രട്ടറി എം ജി ജോസഫ് ,എ സത്യ ബാലൻ, ദിലീപ് ബാല ക്കണ്ടി എന്നിവരും പങ്കെടുത്തു .
Trending :