കണ്ണൂർ : കണ്ണൂർ നഗരത്തിൽ പിടിച്ചു പറിയും യാത്രക്കാരെ കൊളളയടിക്കുകയും പതിവാക്കിയ രണ്ട് യുവാക്കളെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയ്യിൽ സ്വദേശി റഫീഖ് (42) തലശേരി ചാലിൽ സ്വദേശി മുഹമ്മദ് റഫീഖ് (39) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചര മണിയോടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനടുത്ത് വെച്ച് ഉദയഗിരി സ്വദേശി ബിജുവിനെ ഇരുവരും ചേർത്ത് മർദ്ദിക്കുകയും കീശയിലുണ്ടായിരുന്ന ഏഴായിരം രൂപ കവർന്നെടുക്കുകയുമായിരുന്നു.
വിവരമറിഞ്ഞെത്തിയ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതികളെ പിൻതുടർന്ന് പിടികൂടിയത്. ബസ് സ്റ്റാൻഡിന് സമീപം കോർപറേഷൻ നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രമാണ് ഇവർ താവളമാക്കിയിരുന്നത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു..
Trending :