കണ്ണൂർ : സി.പി.എം നേതാവായിരുന്ന പാട്യം ഗോപാലൻ്റെ സ്‌മരണയ്ക്ക് കൊട്ടയോടിയിലെ പാട്യം ഗോപാലൻ മൊമ്മോറിയൽ ക്ലബ്ബ് ഏർപ്പെടുത്തിയ പാട്യം അവാർഡിന് ഈ വർഷം പ്രശസ്ത പിന്നണി ഗായിക സിതാര കൃഷ്ണകുമാർ അർഹയായതായി സംഘാടകർ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശ്രദ്ധേയമായ പിന്നണി ഗായികയാണ് സിതാര കൃഷ്‌ണകുമാറെന്ന് സംഘാടകർ പറഞ്ഞു. ഫെബ്രുവരിയിൽ പാട്യത്ത് വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകും. 25000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചാനലുകളിലെ സംഗീത പരിപാടികളിലൂടെയും, റിയാലിറ്റി ഷോകളിലൂടെയും മാണ് ചലചിത്ര പിന്നണി രംഗത്ത് സിതാര എത്തുന്നത്.
വാർത്താ സമ്മേളനത്തിൽ അവാർഡ് കമ്മിറ്റി ചെയർമാൻ എം. സുരേന്ദ്രൻ, കൺവീനർ വി രാജൻ മാസ്റ്റർ,ക്ലബ്ബ് പ്രസിഡണ്ട് കെ പി പ്രമോദ്
എൻ സുധീർ ബാബു പങ്കെടുത്തു.