പയ്യാവൂർ : കുന്നത്തൂർപാടിയിൽ ഉത്സവത്തിന് പോയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് പതിനൊന്ന് പേർക്ക് പരുക്കേറ്റു. കണ്ണൂർ അലവിൽ നിന്നും പോയവർ സഞ്ചരിച്ച വാഹനം കുന്നത്തൂർപാടി ജങ്ഷനിലെ വലിയ കയറ്റത്തിൻ പുറകോട്ടു വന്ന് മറിയുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം.
പരുക്കേറ്റ കമല ( 70) ഷീബ (47) സജിത (52) ജലജ (35) രേഷ്മ (53)പ്രസീത ( 50) ജയശ്രീ ( 47) ശോഭ (52) ജീജ (47) ഡ്രൈവർ അതുൽ എന്നിവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാരമായി പരുക്കേറ്റ ശ്യാമള (63) പ്രേമ (67) എന്നിവരെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവിയറുടെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.