തളിപ്പറമ്പ : മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ജെ.ബി മേത്തർ നയിക്കുന്ന സാഹസ് കേരള യാത്രയ്ക്ക് പട്ടുവം മണ്ഡലം മഹിളാ കോൺഗ്രസ്സ് സ്വികരണം നൽകി.സ്വികരണ യോഗം ഡി.സി.സി ജന.സെക്രട്ടറി അഡ്വ.രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ഉമാദേവി അദ്ധ്യക്ഷം വഹിച്ചു. മഹിളാ കോൺഗ്രസ്സ് നേതാക്കൾ രജനി രമാനന്ദ്, ശ്രിജ മഠത്തിൽ, ജില്ലാ പഞ്ചായത്ത് മെംബർ പ്രിയ, പട്ടുവം മണ്ഡലം കോൺ. പ്രസിഡണ്ട് ടി.ദാമോദരൻ, പഞ്ചായത്ത് മെംബർമാരായ ടി. പ്രദീപൻ, ശ്രുതി ഇ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഉബൈസ് സി.കെ, സി.പി പ്രസന്ന ഗീത പിഎന്നിവർ പ്രസംഗിച്ചു.
രാജ്യപുരോഗതിക്ക് മഹിളാ കോൺഗ്രസ്സിൻ്റെ സേവനം ഉറപ്പാക്കുന്നതിന് ഗ്രാമങ്ങളിൽ 'മഹിള കോൺഗ്രസ്റ്റിനെ ശക്തിപ്പെടുത്താൻ
സാഹസ് കേരളയാത്രയിലൂടെ യാഥാർത്ഥ്യമാക്കുമെന്ന് ജെ.ബി മേത്തർ എം പി സ്വികരണത്തിന് നൽകിയ നന്ദി പ്രസംഗത്ത പറഞ്ഞു