മട്ടന്നൂർ: മട്ടന്നൂർ - ഇരിട്ടി സംസ്ഥാന പാതയിലെ പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരണമടഞ്ഞു.പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരണപ്പെട്ടത്.
റോഡിൻ്റെ എതിർവശത്തേക്ക് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ പത്തൊന്‍പതാം മൈലിലാണ് അപകടമുണ്ടായത്.
ഇരിട്ടിയില്‍ നിന്നു തലശ്ശേരിയിലേക്ക് പോകുകയായിരുന്നു ബസ്സ്.
ഇവരെ ഉടന്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സി.വി. മാധവന്- പങ്കജാക്ഷി ദമ്പതികളുടെ മകളാണ് ജീഷ്മ.ഭര്‍ത്താവ്: കമലാക്ഷന്‍ മാവില(ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരന്). ഏക മകള്‍: അളകനന്ദ (ഇരിട്ടി ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി)