കണ്ണൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ അംഗീകാരമുളള സ്റ്റാര്‍ട്ടപ്പ് സ്ഥാപനമാണ് കാര്ട്ടന് ഇന്ത്യാ അലൈയ്ന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് എം.ഡി.മുഹമ്മദ് ആസിഫ്. കെ.എസ്.യു. നേതാവ് മുഹമ്മദ് ഷമ്മാസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയല്ല. എല്ലാ ജില്ലകളിലും നിയമാനുസതമായ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് പ്രവൃത്തികള്‍ ഏറ്റെടുത്തത്. മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് പി.പി. ദിവ്യയുമായോ കുടുംബവുമായോ ഒരു ബന്ധവുമില്ലെന്നും ദിവ്യയുടെ ഭര്‍ത്താവുമായി ചേര്‍ന്ന് ഒരിടത്തും ഭൂമിയിടപാടില്ലെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു.
എല്ലാ വര്‍ക്കുകളും ഇ ടെണ്ടര്‍ മുഖേന ആണ് ലഭിക്കുന്നത് രാഷ്ട്രിയ വിഷയങ്ങളില്‍ തങ്ങളെ കൂടി കക്ഷി ചേര്‍ക്കുന്നത് കാരണം കമ്പനിയുടെ നിലനില്പുതന്നെ അപകടത്തിലാണ് .ദയവു ചെയ്ത് രാഷ്ട്രീയ ആരോപണങ്ങളിലില് നിന്നും ഒഴിവാക്കണം വളരെ പ്രതീക്ഷയോടെ തുടങ്ങിയ ഒരു സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനത്തെ രാഷ്ട്രീയ പ്രശ്നത്തിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം പറഞ്ഞു.