തലശേരിയിൽ രോഗിയുടെ കണ്ണിൽ നിന്നും നീളമുള്ള വിര പുറത്തെടുത്തു

01:52 PM Jan 31, 2025 | Kavya Ramachandran

കണ്ണൂർ : തലശേരിയിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടർ പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്. തലശേരിരി പി.കെ, ഐ-കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ് കുമാറാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

 60 കാരനായ മാഹി സ്വദേശിക്ക് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു. ഇതോടെയാണ് തലശ്ശേരി പി കെ – ഐ, കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ്കുമാറിന് മുന്നിലെത്തിയത്. 
പിന്നാലെ വിശദമായ പരിശോധനയെ തുടർന്നാണ് വില്ലനെ കണ്ടെത്തിയത്. സർജറിയിലൂടെ വിരയെ പുറത്തെടുത്തു. ഡിറോഫിലേറിയ സ്പീഷിസിൽ പെട്ട വിരയെ ആണ് കണ്ണിൽ നിന്നും പുറത്തെടുത്തത്. വളർത്തുമൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ ആണ് മനുഷ്യരിലേക്ക് ഈ വിര എത്തുന്നതെന്ന് ഡോക്ടർ സിമി മനോജ് കുമാർ പറഞ്ഞു.