+

മലപ്പട്ടത്ത് അശാസ്ത്രീയ ഖര - ദ്രവ മാലിന്യ സംസ്കരണം : പതിനായിരം രൂപപിഴ ചുമത്തി

ശ്രീകണ്ഠാപുരം : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മലപ്പട്ടം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് മലപ്പട്ടത്ത് പ്രവർത്തിച്ചു വരുന്ന കെ. ആർ ബേക്ക്സ് ആൻഡ് ചിപ്സ് എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സ്ഥാപനത്തിന്റെ മുൻവശത്തെ കുഴിയിൽ കൂട്ടിയിട്ട് കത്തിച്ചുകൊണ്ട് ഇരിക്കുന്നതാണ് സ്‌ക്വാഡ് പരിശോധന വേളയിൽ സ്ഥാപനത്തിൽ എത്തിയപ്പോൾ കണ്ടത്. ഉടൻ തന്നെ ജീവനക്കാരോട് തീ അണക്കാൻ സ്‌ക്വാഡ് നിർദേശം നൽകി. സ്ഥാപനത്തിന്റെ ദ്രവ മാലിന്യ സംസ്കരണത്തിൽ ആശാസ്ത്രീയത കണ്ടെത്തി. 

മലിന ജലം പലയിടങ്ങളിലും തുറസ്സായി ഒഴുക്കി വിടുന്നത് സ്‌ക്വാഡ് പരിശോധന വേളയിൽ കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും ഖര -ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, മലപ്പട്ടം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് സേതു പി തുടങ്ങിയവർ പങ്കെടുത്തു.

facebook twitter