നാലു സ്ഥലം നിർദ്ദേശിച്ചു, ഒന്നു പോലും അംഗീകരിച്ചില്ല ; എയിംസിൻ്റെ കാര്യത്തിൽ കേരളത്തിന് നിരാശയെന്ന് മുഖ്യമന്ത്രി

08:46 AM Feb 04, 2025 | Neha Nair

കണ്ണൂർ : എയിംസിനായി കേരളം നാല് സ്ഥലം നിർദ്ദേശിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ സമാപനം കുറിച്ചു കൊണ്ട് തളിപ്പറമ്പ് ഉണ്ടപറമ്പിൽ നടന്ന ബഹുജന പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളം നാല് സ്ഥലങ്ങൾ എയിംസിനായി നിർദ്ദേശിച്ചിരുന്നു..അപ്പോൾ കേന്ദ്ര സർക്കാർ പറഞ്ഞു നാല് സ്ഥലം നിർദ്ദേശിച്ചാൽ പറ്റില്ല നാലിൽ എതെങ്കിലും ഒരു സ്ഥലം നിർദേശിക്കണമെന്നു പറഞ്ഞു. നാലിൽ ഏതെങ്കിലും ഒന്നെങ്കിലും അംഗീകരിക്കട്ടെയെന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്തത്. കേന്ദ്രത്തിൻ്റെ നിർദ്ദേശപ്രകാരം പിന്നീട് ഒരു സ്ഥലം നിർദ്ദേശിച്ചു പക്ഷെ നമ്മുടെ സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്നില്ല. 

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെൻ്റിൻ്റെ വക്താക്കളെ കേരളത്തിൻ്റെ പ്രതിനിധികളായി പലരും കണ്ടിട്ടുണ്ട്. സംസാരിക്കുമ്പോൾ പ്രധാനമന്ത്രിയടക്കം ഇപ്പോൾ എയിംസ് കിട്ടിയെന്ന ധാരണയിൽ തിരിയാൻ പറ്റാത്ത അന്തരീക്ഷമാണുണ്ടാക്കാനുള്ളത്. പക്ഷെ തുടർച്ചയായ നിരാശയാണ് കേരളത്തിന് ഉണ്ടാവാറുള്ളത് ഇത്തവണയും അതു തന്നെ സംഭവിച്ചു. 

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയംപോർട്ടാണ് വിഴിഞ്ഞംഅതു പൂർണ്ണതയിലേക്ക് എത്താനിരികുന്നു. ആ പോർട്ടിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കാനുള്ള തീയ്യതി അടുത്തു വരികയാണ് അത്തരമൊരു പോർട്ടിൽ സ്വാഭാവികമായും നല്ല തോതിലുള്ള പിൻതുണ കേന്ദ്ര ഗവൺമെൻ്റിൽ നിന്നും ലഭ്യമാകണം. 

അതു കേന്ദ്ര ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടതാണ് കയറ്റുമതി ചെയ്യുന്നത് തങ്ങളുടെ നയമാണെന്ന് കേന്ദ്ര ഗവൺമെൻ്റ് പറയുന്നുണ്ട്. പക്ഷെ വിഴിഞ്ഞം പോർട്ടിൻ്റെ കാര്യത്തിൽ ഒരു സഹായവും. ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റിനെതിരായ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധത്തിനൊപ്പം പ്രതിപക്ഷവും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ വികാരമുയര്‍ത്താന്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോട് ഒരു തരത്തിലുള്ള പക പോക്കലാണ് പ്രകടമായത്.

കേരളത്തിലെ ജനങ്ങളെ ഇങ്ങനെ ശിക്ഷിക്കാന്‍ പാടുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. കേരളം പിന്നിലായാല്‍ സഹായിക്കാം എന്നതുള്‍പ്പെടെയുള്ള പ്രസ്താവനകളിലൂടെ ബിജെപി നേതാക്കള്‍ പരിഹാസ്യരാവുകയാണ്. കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധം ഉയരേണ്ട സമയമാണെന്നും പ്രതിപക്ഷവും അതിനൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു