തളിപ്പറമ്പ്: ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ തളിപ്പറമ്പ് സ്വദേശിയായ പ്രവാസി മരിച്ചു. തളിപ്പറമ്പ് പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപടി (53) ആണ് മരിച്ചത്. കെഡിഡി കമ്പനിയിലെ ജീവനക്കാരനാണ്.
ഭാര്യ ഫൗസിയ. രണ്ട് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
Trending :