കണ്ണൂരിൽ പതിവില തട്ടിപ്പ് കോർഡിനേറ്ററുടെ വീടിന് മുൻപിൽ ഇരകൾ കുത്തിയിരുപ്പ് സമരം നടത്തി

10:00 AM Mar 01, 2025 | Neha Nair

കണ്ണൂർ : പാതിവില തട്ടിപ്പിൽ മുഖ്യ പങ്കാളിയായ ആമ്പൻ മോഹനനെതിരെ നടപടി വേണമെന്ന്ആവശ്യപ്പെട്ട് വുമൺ ഓൺ ഫയറിന്റെ നേതൃത്വത്തിൽ പാതിവില തട്ടിപ്പിനിരയായവർ മോഹനന്റെ വീട്ടിലേക്ക് മാർച്ച് ചെയ്തു. വീടിന് മുൻപിൽ അണി നിരന്നപോലിസ് മാർച്ച് തടഞ്ഞ തിനെ തുടർന്ന് തട്ടിപ്പിനിരയായ സ്ത്രീകൾ മണിക്കൂറുകളോളം വീടിന് മുൻപിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

മോഹനന്റെ ഇടച്ചേരിയിലുള്ള വീട്ടിലേക്ക് നടത്തിയ മാർച്ച് തട്ടിപ്പിനിരയായവരിലെ മുതിർന്ന അംഗം അഴീക്കോട് സ്വദേശിനിടി പ്രേമജ ഉദ്ഘാടനം ചെയ്തു. സീഡ് സൊസൈറ്റി ജില്ലാ കോർഡിനേറ്ററായ മോഹനനെതിരെ നിരവധി പരാതികൾ കൊടുത്തിട്ടും പോലിസ്  കേസെടുക്കാൻ തയ്യാറാവുന്നില്ലെന്ന് അവർ പറഞ്ഞു. നിലവിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇതുവരെ ഇരകളിൽ നിന്നും മൊഴിയെടുക്കുന്നതിന് പോലും വിളിപ്പിച്ചില്ലെന്ന് സമരക്കാർ പറഞ്ഞു.

മോഹനന്റെ വീട്ടിലേക്ക് ഗേറ്റ് മറികടന്നുകൊണ്ടു ഇരച്ചുകയറാൻ ശ്രമിച്ചസമരക്കാരെ പൊലിസ് ബലപ്രയോഗത്തിലൂടെ
നഫീല എ പി, ഇബ്രീസ പി, പ്രഗില സി പി, ശ്രുതി എം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. സീഡ് സൊസെറ്റിയുടെ മറ്റൊരു ജില്ലാ കോർഡിനേറ്ററായ രാജമണിയുടെ വീട്ടിലേക്കും പ്രതിഷേധ മാർച്ചു നടത്തിയിരുന്നു.

താനും അനന്തു കൃഷ്ണൻ്റെ തട്ടിപ്പിന് ഇരയാണെന്നും പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചു കിട്ടാനുള്ള പോരാട്ടത്തിൽ താനും പങ്കാളിയാവുമെന്ന് പറഞ്ഞ് രാജാമണിസമരത്തിന് ഐക്യദാർഡ്യവുമായി ഇരകളുടെ പ്രതിഷേധ പരിപാടിയിൽ ഇറങ്ങി വന്നത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.