കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് അഴിമതിയുടെ സർവ്വകലാശാലയാണെന്നും പി.പി. ദിവ്യ അവിടുത്തെ വൈസ് ചാൻസലറുമാണെന്ന് കണ്ണൂർ DCC പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പ്രസ്ഥാവിച്ചു. ഏതൊക്കെ വിധേന അഴിമതി നടത്തി പണം അടിച്ച് മാറ്റാം എന്ന് ഗവേഷണം നടത്തുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയുടെ അഴിമതിക്കെതിരെയുള്ള ഗിരിഭാഷണം ചിരി ഉണർത്തുന്നതാണെന്നും മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു.
അഴിമതിക്ക് കുട പിടിച്ച് കൊട്ടാരം വിദൂഷകനായി സ്വയം അവതരിച്ച് പി.പി.ദിവ്യയെ മഹത്വവത്കരിക്കാൻ വി.കെ. സുരേഷ് ബാബുവിനെപ്പോലയുള്ള CPI നേതാക്കളും രംഗത്ത് വന്നത് അഴിമതിയുടെ പങ്ക് പറ്റിയവരുടെ വിലാപമായി മാത്രമേ കാണാനാവൂ .കണ്ണുർ ജില്ലാ പഞ്ചായത്ത് അഴിമതിക്കെതിരെ കണ്ണൂർ അസംബ്ലി നിയോജക മണ്ടലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിമതി.പാർട്ടി തണലിലോ? എന്ന മുദ്രാ വാക്യം ഉയർത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു.
അദ്ദേഹം .കെ .പി.സി.സി മെമ്പർ അഡ്വ: ടി.ഒ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി.കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കായക്കൽ രാഹുൽ ആദ്യക്ഷത വഹിച്ചു പ്രഫ :എ ഡി മുസ്തഫ, വി വി പുരുഷോത്തമൻ,റിജിൽ മാകുറ്റി, അമൃത രാമകൃഷ്ണൻ,മുഹമ്മദ് ഷമ്മാസ്, ലക്ഷ്മണൻ തുണ്ടികൊത്ത്,സുരേഷ് ബാബു എളയാവൂർ, സി ടി ഗിരിജ, കട്ടേരി നാരായണൻ സുധീഷ് മുണ്ടേരി, ശ്രീജ മഠത്തിൽ,എന്നിവർ സംസാരിച്ചു
കെ വി ചന്ദ്രൻ മാസ്റ്റർ,പി അനുപ്,എം.റഫീഖ്,ലക്ഷ്മണൻ ടി.കെ., രാജീവൻ മാസ്റ്റർ, സി.പ്രദീപൻ, സതീശൻ ബാവുക്കൻ,രഞ്ജിത്ത് താളികാവ് എന്നിവർ നേതൃത്വം നൽകി